അങ്കമാലി: കാർഷികമേഖല തകരാൻ കാരണം കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണെന്ന് മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നവലിബറൽ നയങ്ങൾക്കെതിരെ സമരം ചെയ്യുക തന്നെയാണ് കൃഷിയെ രക്ഷിക്കാനുള്ള മാർഗം. ഈ നയങ്ങൾക്കെതിരായ ബദൽ കാഴ്ചപ്പാടാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ മുന്നോട്ട് വക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം അങ്കമാലി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കറുകുറ്റിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു രവീന്ദ്രനാഥ്. കറുകുറ്റി ലോക്കൽ സെക്രട്ടറി കെ.പി. അനീഷ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, സി.കെ സലിം കുമാർ, കെ. തുളസി, കെ.പി. റെജീഷ്, പി.വി ടോമി, കെ.കെ. ഗോപി എന്നിവർ സംസാരിച്ചു.