
കൊച്ചി: ഇരുപത്താറാമത് അഖില കേരള ഭവൻസ് കൾച്ചറൽ ഫെസ്റ്റ് തൃപ്പൂണിത്തുറ ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ ആരംഭിച്ചു. കേരളത്തിലെ ഭാരതീയ വിദ്യാഭവന്റെ 28 വിദ്യാലയങ്ങൾ പങ്കെടുക്കും. ഗുരു സദനം ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭവൻ ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ഭവൻസ് മുൻഷി വിദ്യാശ്രം പ്രിൻസിപ്പൽ ലത എസ്., കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി, ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഡീൻ ദീപ ഉണ്ണിത്താൻ, മുൻഷി വിദ്യാശ്രം പി.ടി.എ പ്രസിഡന്റ് സവിത തമ്പി, വൈസ് പ്രിൻസിപ്പൽ നിർമ്മല വി.കെ എന്നിവർ സംസാരിച്ചു.