renau1

കൊച്ചി: റെനോ ഇന്ത്യയുടെ വില്പനാനന്തര സേവനമായ 'റെനോ വിന്റർ ക്യാമ്പ് ' നവംബർ 24 വരെ രാജ്യവ്യാപകമായി സർവീസ് സെന്ററുകളിൽ നടത്തും. കാറുകളുടെ മികച്ച പ്രകടനത്തിനായി ബാറ്ററി കാലാവധി, പവർ സ്റ്റിയറിംഗ് ഫ്‌ളൂയിഡ്, ഇടത് വലത് സൂചകങ്ങൾ, അപകടം തുടങ്ങിയവ ഉൾക്കൊള്ളുന്ന സമഗ്രമായ 44 തരം പശോധന നടത്തും.

ലൈറ്റുകൾ, ബ്രേക്ക് ഫ്‌ളൂയിഡ് റിസർവോയർ, എൻജിൻ എയർ ഫിൽട്ടർ, എ.സി ക്യാബിൻ ഫിൽട്ടർ, കൂളന്റ് എന്നിവയ്ക്കൊപ്പം കാർ ടോപ്പ് വാഷും ലഭിക്കും.

റെനോ വിന്റർ ക്യാമ്പിന്റെ ഭാഗമായി ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പാർട്സുകൾക്ക് 15 ശതമാനം വരെ കിഴിവ് ലഭിക്കും. മൈ റെനോ ആപ്പ് രജിസ്റ്റർ ചെയ്തവർക്ക് തിരഞ്ഞെടുത്ത ഭാഗങ്ങളിലും ആക്‌സസറികളിലും അഞ്ചു ശതമാനം അധിക കിഴിവും ലഭിക്കും.

ആക്‌സസറികൾക്ക് 15, എൻജിൻ ഓയിൽ മാറ്റുന്നതിന് 10, ലേബർ ചാർജിൽ 15, മൂല്യവർദ്ധിത സേവനങ്ങൾക്ക് 15 എക്‌സറ്റൻഡഡ് വാറന്റിയിൽ 10, റോഡ് സൈഡ് അസിസ്റ്റൻസ് റീട്ടെയിൽ പ്രോഗ്രാമിൽ 10 ശതമാനം വീതവും കിഴിവുകൾ ലഭിക്കും.

റെനോ വിന്റർ ക്യാമ്പ് വില്പനാനന്തരസേവനം നൽകാനുള്ള ഞങ്ങളുടെ അർപ്പണബോധത്തിന്റെ തുടർച്ചയാണ്.

സുധീർ മൽഹോത്ര

വൈസ് പ്രസിഡന്റ്

റെനോ ഇന്ത്യ സെയിൽസ് മാർക്കറ്റിംഗ്