
കൊച്ചി: ആഡംബരകാർ നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ് എ.എം.ജി സി 63 എസ്.ഇ പെർഫോമൻസ് പുറത്തിറക്കി. അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയുടേയും മികച്ച പ്രകടനത്തിന്റേയും സംയോജനമാണ് സ്‌പോർട്‌സ് കാർ. ഡ്രൈവിംഗ് റേസിംഗ് പ്രേമികളെ ലക്ഷ്യമിടുന്ന കാർ സജീവ റിയർ ആക്‌സിൽ സ്റ്റിയറിംഗാണ് ലഭ്യമാക്കുന്നത്.
ആഡംബരകാർ വിപണിയിൽ മുന്നിലുള്ള മെഴ്‌സിഡസ് ബെൻസിന്റെ സി. ക്ലാസ് ദീർഘകാലമായി ഉപഭോക്താക്കൾക്ക് പ്രിയങ്കരമാണ്. എ.എം.ജി സി 63, സി 200, സി 220 ഡി, സി 300, എ.എം.ജി ലൈൻ, എഎംജി സി 43, എക്‌സ്‌ക്ലൂസീവ് എഎംജി സി 63 എസ്ഇ പെർഫോമൻസ് തുടങ്ങിയ ശ്രേണിയാണ് അവതരിപ്പിക്കുന്നത്.
മൂന്നുവർഷം പൂർത്തിയാക്കുന്ന റീട്ടെയിൽ ഒഫ് ദ ഫ്യൂച്ചർ ബിസിനസ് മോഡൽ വഴി അരലക്ഷത്തിലേറെ മെഴ്‌സിഡസ് ബെൻസ് കാറുകളാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. ജർമ്മനി, യു.കെ., തുർക്കി, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ പ്രധാനവിപണികളിലും ഇതേ മാതൃകയാണ് പിന്തുടരുന്നത്.
ഈ വർഷം അവസാനത്തോടെ മെഴ്‌സിഡസ് ബെൻസിന്റെ 40 ഡീലർഷിപ്പുകൾ ആഗോള ആഡംബര ഫോർമാറ്റിലേക്ക് മാറും. ഇതുവരെ 18 ഡീലർമാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി. ഇതിൽ ഏഴെണ്ണം പുതിയതും 11 എണ്ണം നവീകരിച്ചവയുമാണെന്ന് അധികൃതർ അറിയിച്ചു.
വില 1.95 കോടി രൂപ മുതൽ