photo
ചെറായി വാരിശ്ശേരി ക്ഷേത്രത്തിലെ ചിറപ്പ് ആഘോഷം സുനിൽ വെളിമ്പാടത്ത് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: 41 ദിവസത്തെ മണ്ഡലം ചിറപ്പ് ഉത്സവങ്ങൾക്ക് ക്ഷേത്രങ്ങളിൽ തുടക്കമായി.ചെറായി ശ്രീഗൗരീശ്വരം ക്ഷേത്രത്തിൽ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. മേൽശാന്തി എം.ജി. രാമചന്ദ്രൻ പ്രഭാഷണം നടത്തി. സെക്രട്ടറി ഷെല്ലി , ട്രഷറർ ഒ.ആർ. റെജി, ഒ.ആർ. റോബിൻ തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി ക്ഷേത്രത്തിൽ സുനിൽ വെളിമ്പാടത്ത് ഭദ്രദീപം തെളിച്ചു. സെക്രട്ടറി കെ.കെ. രത്‌നൻ, ചിറപ്പ് കമ്മിറ്റി പ്രസിഡന്റ് ക്ഷേമാവതി ഗോപി തുടങ്ങിയവർ പങ്കെടുത്തു. മേൽശാന്തി പ്രകാശന്റെ കാർമ്മികത്വത്തിൽ ആഴിപൂജ നടത്തി. പള്ളിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിൽ മേൽശാന്തി ബിനീഷ് ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി ഷാജി തുടങ്ങിയവർ പങ്കെടുത്തു.അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രം, ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രം, എലിഞ്ഞാകുളം ബാലഭദ്ര ക്ഷേത്രം എന്നിവിടങ്ങളിലും മണ്ഡലം ചിറപ്പ് ആരംഭിച്ചു.