
തൃപ്പൂണിത്തുറ: എൻ.എസ്.എസ്. കണയന്നൂർ താലൂക്ക് വനിതാ യൂണിയൻ സംഘടിപ്പിച്ച തിരുവാതിരകളി മത്സരം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഊർമ്മിള ഉണ്ണി മുഖ്യാതിഥിയായിരുന്നു. വിവിധ കരയോഗങ്ങളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.രമേശൻ നായർ, സെക്രട്ടറി എം.കെ. മോഹനകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പി.ചന്ദ്രലേഖ, സെക്രട്ടറി പി.ബി. അംബിക എന്നിവർ സംസാരിച്ചു.