g

ചോറ്റാനിക്കര: എസ്. എൻ. ഡി.പി യോഗം കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ പാർപ്പാ കോട് ശാഖമന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും ശ്രീനാരായണ കുടുംബ സംഗമവും യോഗം ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക ശാഖാ പ്രസിഡന്റ് എം.എ. ശ്രീധരൻ, സെക്രട്ടറി എം.എ.ദാമോദരൻ എന്നിവരെ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ആദരിച്ചു. ഡോ.എം. എം. ബഷീർ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.എൻ.പ്രദീപ്,​ പ്രസിഡന്റ് കെ.പി.ജയകുമാർ,​ ശാഖാ വൈസ് പ്രസിഡന്റ് ഉഷാമോഹനൻ, കുമാരി മോഹൻ, മായ സന്തോഷ്, ആര്യ നന്ദ. ഷീന ഷാജി,​ സന്തോഷ്, ധനേഷ് തുടങ്ങിയവർ സംസാരിച്ചു.