പറവൂർ: എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ മികച്ച യൂണിറ്റായി മാല്യങ്കര എസ്.എൻ.എം കോളേജിനെ തിരഞ്ഞെടുത്തു. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി കെമിസ്ട്രി വിഭാഗത്തിലെ ഡോ. വി.സി. രശ്മിയേയും മികച്ച വളണ്ടിയറായി ബി.കോം വിദ്യാർത്ഥി എൻ.എസ്. മുഹമ്മദ് സാബിത്തിനെയും തിരഞ്ഞെടുത്തു. പ്രശംസാപത്രവും പുരസ്കാരവും ലഭിച്ചു.