
ആലുവ: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ശ്രീ നാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ആർ. രാജപ്പൻ, എം.ആർ. ഗീത എന്നിവർ സ്വാമി സച്ചിദാനന്ദയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി. സ്വാമി ഗുരുപ്രസാദ് മുതിർന്ന അംഗങ്ങളെ ആദരിച്ചു. കേന്ദ്ര രജിസ്ട്രാർ കെ.ടി. സുകുമാരൻ, ചീഫ് കോഓർഡിനേറ്റർ സത്യൻ പന്തത്തല, കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാൻ അഡ്വ. പി.എം. മധു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി. ബാബു നന്ദിയും പറഞ്ഞു.