പറവൂർ: പറവൂർ സഹകരണ സർക്കിൾ യൂണിയന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന് തുടക്കമായി. മന്നം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടന്ന താലൂക്ക്തല ഉദ്ഘാടനം മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം വി.എം. ശശി അദ്ധ്യക്ഷനായി. മികച്ച സംഘങ്ങൾക്കൾക്ക് പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാസദാനന്ദനും വിദ്യാർത്ഥികൾക്ക് നഗരസഭ ചെയർപേഴ്സൺ ബിന ശശിധരനും മികച്ച നിക്ഷേപ സമാഹരണ സംഘങ്ങൾക്ക് ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ് തോപ്പിലും പുരസ്കാരങ്ങൾ സമ്മാനിച്ചു. യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, എ.എസ്. അനിൽകുമാർ, കെ.എസ്. ഷാജി, ശാന്തിനി ഗോപകുമാർ, ടി.ആർ. ബോസ്, എം.കെ. ബാബു, എൽ. ആദർശ്, പി.പി. അജിത്ത്കുമാർ, എസ്. സുമേഷ് എന്നിവർ സംസാരിച്ചു.