valakuzhi

മൂവാറ്റുപുഴ: വളക്കുഴി ഡമ്പിംഗ് യാർഡ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ സമരം 9-ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ പ്രദേശവാസികൾ കുടുംബസമേതമാണ് സമരകേന്ദ്രത്തിലെത്തിയത്. മാലിന്യവണ്ടികളെത്തിയാൽ വനിതകളുടെയും കുട്ടികളുടെയും നേതൃത്വത്തിലായിരിക്കും വാഹനം തടയുന്നത്. മാലിന്യം ഡമ്പിംഗ് യാർഡ് ഇറക്കുവാൻ സമ്മതിക്കില്ലെന്ന തീരുമാനത്തിലാണ് സമരസമിതി. ചർച്ചകൾ നിരവധി കഴിഞ്ഞെങ്കിലും ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.

ഇന്ന് മൂവാറ്റുപുഴ ആർ.ഡി.ഒ സമരസമിതിയെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നഗരസഭയുടെ കടാതി കേന്ദ്രീകൃത ഡമ്പിംഗ് യാർഡ് അടച്ചുപൂട്ടുകന്നവരെ സമരം തുടരുമെന്ന് സമരസമിതി കൺവീനർ കെ.കെ. കുട്ടപ്പൻ അറിയിച്ചു.