
കൊച്ചി: വ്യോമസേന മുൻ അംഗവും എഴുത്തുകാരനുമായ ജയരാജ് സത്യരാജ് എഴുതിയ 'ജോർജ്ഗുർദ്ജീഫ് : വഴിയും മൊഴിയും’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. സോഷ്യൽ വെൽഫയർ ആക്ഷൻ അലയൻസ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ.ബി.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. നിക്സൺ ഗോപാൽ, പീറ്റർ വിൻസെന്റ് എന്നിവർ വിഷയാവാതരണം നടത്തി. എറണാകുളം പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി അഡ്വ.ടി.പി. രമേശ് ജയരാജ് സത്യരാജിനെ ആദരിച്ചു.
എ.എഫ്.എ എറണാകുളം ചാപ്റ്റർ പ്രസിഡന്റ് മധുസൂദനൻ പിള്ള, കേരളകൗമുദി സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ, തെന്നൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.