medical-camp
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കൂത്താട്ടുകുളം ഏരിയയുടെ ആഭി മുഖ്യത്തിൽ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കൂത്താട്ടുകുളം ഏരിയയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ആയുർപീഡിയ കൂത്താട്ടുകുളം ടൗൺഹാളിൽ നടന്നു. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ ഏരിയ പ്രസിഡന്റ് ഡോ. സജേഷ് മാത്യു അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, ശ്രീധരീയം മെഡിക്കൽ സീനിയർ ഓഫീസർ അഞ്ജലി ശ്രീകാന്ത്, എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. മനു ആർ. മംഗലത്ത്, നഗരസഭാ കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, പി.ജി. സുനിൽകുമാർ, ഡോ. ബേസിൽ ജോണി, ഡോ. ജാസ്മിൻ സാം തുടങ്ങിയവർ സംസാരിച്ചു