cycle

കൊച്ചി: റോഡ് സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ട് റോട്ടറി കൊച്ചിൻ ഇന്റർനാഷണലും ക്ലാസിക് ഹോംസും ചേർന്ന് സൈക്ലത്തൺ സംഘടിപ്പിച്ചു. കളമശേരി ഡെക്കാത്തലോണിൽ ആരംഭിച്ച സൈക്ലത്തണിൽ 500 കായികപ്രേമികൾ പങ്കെടുത്തു.

50 കിലോമീറ്റർ സൈക്ലിംഗ്, 10 കിലോമീറ്റർ മാരത്തൺ, 5 കിലോമീറ്റർ ഓട്ടം എന്നീ മത്സരങ്ങളാണ് നടന്നത്. റോട്ടറി നിയുക്ത ഗവർണർ ഡോ. ജി.എൻ. രമേശ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ പ്രസിഡന്റ് റെജി സക്കറിയ, പ്രോഗ്രാം ചെയർമാൻ ചന്ദ്രശേഖരൻ, ക്ലാസിക് ഹോംസ് ഉടമ മാത്യു എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോസ്റ്റൽ സെക്യൂരിറ്റി എ.ഐ.ജി ജി. പൂങ്കുഴലി സമ്മാനങ്ങൾ വിതരണം ചെയ്തു.