bms
ബി.എം.സ് പിറവം മേഖല പ്രവർത്തക കൺവെൻഷൻ കൂത്താട്ടുകുളം വിശ്വകർമ്മഭവനിൽ വെച്ച് ബി.എം.സ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി അനുരാജ് പായിപ്ര ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ബി.എം.എസ് പിറവം മേഖല പ്രവർത്തക കൺവെൻഷൻ കൂത്താട്ടുകുളം വിശ്വകർമ്മഭവനിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അനുരാജ് പായിപ്ര ഉദ്ഘാടനം ചെയ്തു. കെ.ഒ പത്രോസ് അദ്ധ്യക്ഷനായി. സി. സജിമോൻ,​ ശ്രീജിത്ത്‌ നാരായണൻ, അജിത് വി. ഗോവിന്ദ്,​ പി.വി. റെജി, എ.ടി. സജീവൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ശ്രീജിത്ത്‌ നാരായണൻ (പ്രസിഡന്റ്)​, ഒ.പി പ്രകാശ്, സന്തോഷ്‌ പരമേശ്വരൻ (വൈസ് പ്രസിഡന്റുമാർ)​, എ.ടി. സജീവൻ(സെക്രട്ടറി)​,

അജി മലയിൽ, ഗോപിനാഥ് കൊല്ലക്കൊമ്പിൽ, ബിബിൻ രാജ് (ജോ. സെക്രട്ടറിമാർ)​,​ അജിത പ്രമോദ് (ഖജാൻജി)​ എന്നിവരെ തിരഞ്ഞെടുത്തു.