പെരുമ്പാവൂർ: രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഒക്കൽ ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിലെ വലിയമ്പലം ഉത്തരംവയ്പ്പ് ചടങ്ങ് ക്ഷേത്രം മേൽശാന്തിമാരായ ഹർഷൻ നമ്പൂതിരിയുടെയും സുരേഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമാണ് വലിയമ്പല നിർമ്മാണം. ക്ഷേത്രം പ്രസിഡന്റ് പി.യു. നാരായണൻ, സെക്രട്ടറി എ.കെ. ശിവൻ, ആശാ സുമം, ടി.എസ്. ബൈജു എന്നിവർ നേതൃത്വം നൽകി. നാഗത ചടയൻ എന്ന നാടുവഴിയുടെ നിർദ്ദേശത്താൽ പെരുംതച്ചനാൽ പണി കഴിപ്പിക്കപ്പെട്ട ക്ഷേത്രമാണ് ഇതെന്നാണ് പറയപ്പെടുന്നത്. ഒരാൾ പൊക്കമുള്ള ചതുർബാഹുവായ വിഗ്രഹവും അത്രതന്നെ ഉയരമുളള ബലിക്കളവും വലിയ വലിപ്പത്തിലുള്ള വട്ട ശ്രീകോവിലും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.