padam

കൊച്ചി: സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് പെൻഷനേഴ്‌സ് ഫോറത്തിന്റെ വാർഷിക സംഗമം സെൻട്രൽ എക്‌സൈസിന്റെ എറണാകുളം ഐ.എസ്. പ്രസ് റോഡിലുള്ള ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ കെ.വി. ജോസ് ആമുഖ പ്രഭാഷണം നടത്തി. കൺവീനർ കെ.എസ്. ശശികുമാർ, പി. സതീശൻ, പി.കെ. ജോർജ് പണിക്കർ, ജി. വേണുഗോപാൽ, അഡ്വ. സി.എസ്.ജി. നായർ എന്നിവർ സംസാരിച്ചു. പെൻഷനേഴ്‌സ് ഫോറത്തിന്റെ മുതിർന്ന അംഗമായ പി. ശ്രീധരനെയും 80 വയസിന് മുകളിലുള്ള അംഗങ്ങളെയും ആദരിച്ചു. പെൻഷനേഴ്‌സ് ഫോറത്തിന്റെ 650 അംഗങ്ങളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും നടന്നു. വിവിധ ജില്ലകളിൽ നിന്ന് 200ലധികം അംഗങ്ങൾ പങ്കെടുത്തു.