
തൃപ്പൂണിത്തുറ: സീനിയർ സിറ്റിസൺസ് ഫോറം 21-ാം വാർഷിക കുടുംബ സംഗമം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ജോർജ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സിനിമാ താരം രമേശ് പിഷാരടി കലാ വിരുന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗിരീഷ് വർമ്മ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജെ. ജോൺ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി. കേശവൻ, സെക്രട്ടറി പോൾ ജെ. വിളങ്ങാടൻ, ജില്ലാ സെക്രട്ടറി കെ. രവീന്ദ്രവർമ്മ, ജോ. സെക്രട്ടറി വി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.