iringole
ഇരിങ്ങോൾ വിദ്യാ ദീപ്തി സ്കൂളിലെ ശിശുദിനാഘോഷം പെരുമ്പാവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാൻജോ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഇരിങ്ങോൾ ശാഖയുടെ കീഴിലുളള ഇരിങ്ങോൾ വിദ്യാ ദീപ്തി സ്കൂളിലെ ശിശുദിനാഘോഷം പട്ടാലിലുള്ള കുട്ടികളുടെ പാർക്കിൽ പെരുമ്പാവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാൻജോ വർഗീസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങോൾ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി വിജീഷ് വിദ്യാധരൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ സെൽമാ ബീവി , മാനേജർ ഓമന സുബ്രഹ്മണ്യൻ, ട്രസ്റ്റ് മെമ്പർ ഉഷ വിദ്യാധരൻ പി.ടി.എ പ്രസിഡന്റ് ടി.എസ്. സന്ദീപ് എന്നിവർ സംസാരിച്ചു.