
കൊച്ചി: മുൻവർഷം ഒക്ടോബറിനെ അപേക്ഷിച്ച് വില്പനയിൽ 43 ശതമാനം വളർച്ചയുമായി ലെക്‌സസ് ഇന്ത്യ ആഭ്യന്തര വിപണിയിൽ മുന്നേറ്റം തുടരുന്നു. ലെക്‌സസിന്റെ ആഡംബര വാഹനങ്ങൾക്കുള്ള ഉയർന്ന ആവശ്യകതയും കമ്പനിയുടെ സേവനങ്ങളിലുള്ള ഉപഭോക്താക്കളുടെ സംതൃപ്തിയുമാണ് നേട്ടത്തിന് സഹായിച്ചതെന്ന് അധികൃതർ പറഞ്ഞു.
ലെക്‌സസ് ഇ.എസ് മോഡലിന് ഉത്സവസീസണിൽ മികച്ച സ്വീകരണം ലഭിച്ചു. ഒക്ടോബറിൽ ലെക്‌സസ് ഇന്ത്യയുടെ മൊത്തം വില്പനയുടെ 58 ശതമാനവും ഈ മോഡലിനായിരുന്നു.ആഡംബര രൂപകല്പന, നിർമ്മാണ വൈദഗ്ദ്ധ്യം എന്നിവയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
''യാത്രകളെ ഏറ്റവും മനോഹരമാക്കുന്ന ഗുണനിലവാരമുള്ള വാഹനങ്ങൾ ലഭ്യമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ് വളർച്ച.""
തൻമയ് ഭട്ടാചാര്യ
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
ലെക്‌സസ് ഇന്ത്യ