പെരുമ്പാവൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) പെരുമ്പാവൂർ ഉപജില്ല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്ത ബാധിതരുടെ അതിജീവനത്തിന് ശമ്പളത്തിന്റെ ഒരു ഭാഗം സാലറി ചലഞ്ചിലേക്ക് നൽകിയ അദ്ധ്യാപകരെ ജില്ലാ പ്രസിഡന്റ് ജി.ആനന്ദകുമാർ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. വിനോദ് അദ്ധ്യക്ഷനായി. ബിനോജ് വാസു, എം.എ. വേണു, ബെൻസൺ വർഗീസ്, അരുൺ ജോർജ്, മീന ജേക്കബ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മിന്റോ ഗിരീഷ് (പ്രസിഡന്റ്), പി.ബി. ബിജു (സെക്രട്ടറി), ബേസിൽ പോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.