db

കൊച്ചി: ശബരിമല സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയുടെ ഉദ്‌ഘാടനം ദേവസ്വം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ശമ്പരിമല തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപം കൊളുത്തി. ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് , കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, ദേവസ്വം അംഗം അഡ്വ. അജി കുമാർ, ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, ധനലക്ഷ്മി ബാങ്ക് ചെയർമാൻ കെ.എൻ മധുസൂദനൻ (കലഞ്ഞൂർ മധു) , മാനേജിംഗ് ഡയറക്‌ടർ കെ. അജിത്ത് കുമാർ, ജനറൽ മാനേജർ ജോൺ വർഗീസ്, തിരുവനന്തപുരം റീജീയണൽ മാനേജർ വി.വി ശ്രീകാന്ത്, എറണാകുളം റീജീയണൽ മാനേജർ അരുൺ സോമനാഥൻ നായർ എന്നിവർ പങ്കെടുത്തു.

മണ്ഡലം, മകരവിളക്ക് ഉത്സവകാലത്ത് സന്നിധാനത്ത് 24 മണിക്കുറും പ്രവർത്തിക്കുന്ന അപ്പം, അരവണ കൗണ്ടറുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ധനലക്ഷ്മി ബാങ്ക് ജീവനക്കാരാണ്. ശമ്പരിമലയിലെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി സന്നിധാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇ കാണിക്ക സ്ഥാപിച്ചിട്ടുണ്ട്.