പെരുമ്പാവൂർ: ചേലാമറ്റം കോട്ടായിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വൃശ്ചികം 6 മുതൽ ആരംഭിയ്ക്കുന്ന അഷ്ടബന്ധകലശത്തിന് മുന്നോടിയായി പ്രാർത്ഥനാനുഗ്രഹങ്ങൾ തേടി ശങ്കരാചാര്യ പരമ്പരയിലെ പുഷ്പാഞ്ജലി സ്വാമിയാർ തൃശൂർ തെക്കേമഠം വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിയെ ക്ഷേത്രം ഭാരവാഹികൾ സന്ദർശിച്ചു. ഭരണസമിതി സെക്രട്ടറി രഞ്ജിത്കുമാർ തോട്ടുങ്കൽ, മുഖ്യ കാര്യദർശി കെ.ആർ. രാജേന്ദ്രൻ എന്നിവർ ചേർന്ന് സ്വാമിയാർക്ക് ഭിക്ഷയും വെച്ചുനമസ്കാരവും ചെയ്ത് അനുഗ്രഹങ്ങൾ വാങ്ങി. ശനിയാഴ്ചയാണ് ക്ഷേത്രഭാരവാഹികൾ തെക്കേമഠത്തിൽ ദർശനത്തിനായെത്തിയത്.