medical-camp
പാലക്കുഴയിൽ നടന്ന സൗജന്യ ദന്ത പരിശോധന ക്യാമ്പിൽ നിന്ന്

പാലക്കുഴ: വഴിത്തല ശാന്തിഗിരി കോളേജിന്റെയും പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് പാലപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടന്നു. പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജിലെ ഡോക്ടർമാരാണ് പരിശോധന നടത്തിയത്. സാമൂഹ്യ സേവന വിഭാഗം സ്റ്റാഫ് കോഓഡിനേറ്റർ ആൻ മേരി ബാബു, സ്റ്റുഡന്റ് കോഓഡിനേറ്റേഴ്സ് ആയ ഐശ്വര്യ കെ. വിജയൻ, കെ. ലീമ റോസ് , ജോർജ് ജോർജ് എന്നിവർ നേതൃത്വം നൽകി.