temple
പേരമംഗലം പ്രണവമലയിലെ സ്വാമി അയ്യപ്പന്റെ സന്നിധിയിൽ കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ നേതൃത്വത്തിൽ ഭക്തർ ഇരുമുടിക്കെട്ട് നിറച്ചപ്പോൾ

മൂവാറ്റുപുഴ: കലൂർ പേരമംഗലം പ്രണവമലയിലെ സ്വാമി അയ്യപ്പന്റെ സന്നിധിയിൽ ഭക്തരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. മണ്ഡലകാലത്തിന്റെ ആദ്യ ദിനമായ വൃശ്ചികം ഒന്നിന് തന്നെ എരുമേലിയിൽ നിന്നടക്കം നിരവധി ഭക്തർ ഇവിടെയെത്തിയിരുന്നു.

പേരമംഗലത്തപ്പന്റെ സന്നിധിയിൽ നിന്നാണ് കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ നേതൃത്വത്തിൽ ഇരുമുടിക്കെട്ട് നിറച്ച് മല കയറിയത്. തുടർന്ന് നടന്ന പൂജയിലും അഭിഷേകങ്ങളിലും നിരവധിയാളുകൾ സംബന്ധിച്ചു.