പെരുമ്പാവൂർ: മുപ്പത്തഞ്ചാമത് എറണാകുളം റവന്യു ജില്ലാ കലോത്സവം 25 മുതൽ 29 വരെ കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയായി 15 വേദികളിൽ മത്സരം നടക്കും. ഓരോ വേദിക്കും പെരുമ്പാവൂർ മേഖലയിൽ മൺമറഞ്ഞുപോയ കലാ-സാംസ്കാരിക നായകരുടെയും സാഹിത്യകാരന്മാരുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. രജിസ്ട്രേഷൻ 24 ന് ഉച്ചയ്ക്ക് രണ്ട് മുതൽ മെയിൻ വേദിയായ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും