കൊച്ചി: ശ്രീനാരായണ സേവാസംഘം 79-ാം വാർഷിക പൊതുയോഗം സഹോദരസൗധത്തിൽ പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ഡി. പ്രേമചന്ദ്രൻ (പ്രസിഡന്റ്) പി.പി. രാജൻ (സെക്രട്ടറി) എൻ. സുഗതൻ (ട്രഷറർ) എന്നിവരുൾപ്പെട്ട ഇരുപതംഗ ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുത്തു. ഡോ.എം.പി. ദിലീപ്, ഡോ. ടി.പി. സരസ എന്നിവർ പ്രസംഗിച്ചു.