കാലടി: മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ ഹൃദയത്തിൽ വീണപൂവ് പ്രഭാഷണ പരമ്പര വൈകീട്ട് 6ന് മഹാകവിയുടെ ചെറുമകൻ പി.അരുൺകുമാർ തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്യും. കാലടി സംസ്കൃത സർവകലാശാല മലയാളവിഭാഗത്തിന്റെയും കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതിയുടേയും ആഭിമുഖ്യത്തിലാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. കാലടി സർവകലാശാല മലയാള വിഭാഗം അസോ. പ്രൊഫ. ഡോ. കവിതാ രാമൻ മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി. സാബു അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ, എസ്.എൻ.ഡി.പി ശാഖ യോഗം പ്രസിഡന്റ് ഷൈജു കണക്കശേരി, എം.ബി. രാജൻ, എം.വി. ജയപ്രകാശ്, എൻ.പി. ചന്ദ്രൻഎന്നിവർ സംസാരിക്കും.