പനങ്ങാട്: കണയന്നൂർ സർക്കിൾ സഹകരണ യൂണിയന്റെയും പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ 10 ന് സഹകരണ സെമിനാർ നടക്കും. കാമോത്ത് ഗോപിനാഥമേനോൻ ഹാളിൽ കെ.ബാബു എo. എൽ. എ ഉദ്ഘാടനം ചെയ്യും. ടി.എസ്. ഷൺമുഖദാസ് അദ്ധ്യക്ഷനാകും. കെ.പി. ബേബി മുഖ്യപ്രഭാഷണം നടത്തും. മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ് അറിയിച്ചു. തുടർന്ന് വൈകിട്ട് അഞ്ചിന് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കെ. ബാബു എം. എൽ.എ അദ്ധ്യക്ഷനാകും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. തുടർന്ന് കൈകൊട്ടിക്കളി, മോഹിനിയാട്ടം, തിരുവാതിരകളി, നാടോടിനൃത്തം.