
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ മുൻ ആക്ടിംഗ് ചെയർമാൻ വറങ്ങലക്കുടിയിൽ എം. മാത്തപ്പൻ (80) നിര്യാതനായി. സംസ്കാരം പിന്നീട്. നഗരസഭ മുൻ വൈസ് ചെയർമാനും വികാസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. മുതിർന്ന കേരള കോൺഗ്രസ് നേതാവായ മാത്തപ്പൻ മൂവാറ്റുപുഴ അന്ന ട്രാൻസ്‌പോർട്സ് ഉടമയും വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ് മുൻ ട്രഷററും ഡയറക്ടർ ബോർഡ് അംഗവുമാണ്. മേള സാംസ്‌കാരിക സംഘടനയുടെ സജീവാംഗവും കോതമംഗലം രൂപതയുടെ പാസ്റ്ററൽ കൗൺസിൽ മുൻ അംഗവുമാണ്. ആദ്യ ഭാര്യ ഇരിഞ്ഞാലക്കുട കല്ലേറ്റുംകര പനംകൂടൻ ഫിലോമിന (ബേബി) യുടെ മരണശേഷം കാഞ്ഞിരപ്പള്ളി കാളകെട്ടി വട്ടമറ്റത്തിൽ ലിസ്സിയെ വിവാഹം കഴിച്ചു. മക്കൾ: ഡോ. റിങ്കു മാത്തപ്പൻ (ബംഗളൂരു), രേഷ്മ മാത്തപ്പൻ (തൃശൂർ),
രാഖി മാത്തപ്പൻ (അമേരിക്ക). മരുമക്കൾ: തോമസ് ഫിലിപ്പ്, (സീനിയർ ഐ.ടി അനലിസ്റ്റ്, ബംഗളൂരു), ക്ലിട്സൺ ഇ.സി (ബിസിനസ്), അലക്സ് ഡാനിയേൽ (ന്യൂജേഴ്‌സി, അമേരിക്ക).