
മരട്: 70 വയസ് കഴിഞ്ഞവർക്കുള്ള അഞ്ചു ലക്ഷം രൂപയുടെ ചികിത്സാസഹായത്തിനുള്ള സൗജന്യ രജിസ്ട്രേഷൻ നെട്ടൂർ ഏരിയ ജനറൽ സെക്രട്ടറി കെ.കെ. സേതുലാൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ രജിസ്ട്രേഷൻ സംഘടിപ്പിച്ചത്. കുണ്ടന്നൂർ എസ്.എൻ.ഡി.പി. യോഗം ഓഫീസിൽ നടന്ന ചടങ്ങിൽ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നൂറോളം പേർ ചികിത്സാ സഹായത്തിനായി രജിസ്റ്റർ ചെയ്തു. മേഘനാഥൻ കെ.കെ, ബിജു എം.വി, രാധാകൃഷ്ണൻ പി.കെ മേലേത്ത്, പി.എൻ. ഉദയൻ, പരമേശ്വരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.