board

കുമ്പളങ്ങി: വഖഫ് ബോർഡിന്റെ അപാകതയുള്ള നിയമത്തെ തുടർന്ന് മുനമ്പം തീരത്തെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ജനത നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.സി.എസ്.എഫ് പന്തം കൊള്ളുത്തി പ്രകടനം നടത്തി. ഫെറോന വികാരി ഫാ.സെബാസ്റ്റിൻ പുത്തംപുരക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. സമാപന സമ്മേളനം ഫാ.പ്രസാദ് കണ്ടത്തി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബെന്നി ചാലാ വീട്ടിൽ, ജസ്റ്റിൻ മാസ്റ്റർ, ജോസി മട്ടമ്മൽ, ഓസ്വിൻ ഏഴുതൈക്കൽ, സുമ ജൂഡ്, സി.സി ജോർജ്, ജോസ് മോൻ, പി.പി.തങ്കച്ചൻ എന്നിവർ സംസാരിച്ചു.