കോലഞ്ചേരി: പട്ടിമറ്റം മാർ കൂറിലോസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശ്രേഷ്ഠ ബാവ അനുസ്മരണ സമ്മേളനം പെരുമ്പാവൂർ മേഖലാ മെത്രാപ്പൊലീത്തയും സ്‌കൂൾ അഡ്വൈസറി ബോർഡ് ചെയർമാനുമായ മാത്യൂസ് മോർ അഫ്രേം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ. അബ്ദുൾ അസീസ് അദ്ധ്യക്ഷനായി. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ദീപ ആൻഡ്രൂസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ബിനു കുര്യൻ, ജയിൻ മാത്യു, ഒ.പി. മുഹ്‌യുദ്ദീൻ മൗലവി, കെ.എം. പരീത് പിള്ള, ഫാ. ഷാനു കെ. പൗലോസ്, ഫാ. എബിൻ ഏലിയാസ്, രേഖ മേരി പോൾ, ഫാ. ഏലിയാസ് കെ ഈരാളിൽ എന്നിവർ സംസാരിച്ചു.