പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. കഞ്ചാവുൾപ്പെടെ മയക്കു മരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന് 13 കേസുകളും പൊതു സ്ഥലത്ത് മദ്യപിച്ചതിന് നാല് കേസുകളും രജിസ്റ്റർ ചെയ്തു. റെയ്ഡിൽ അനാശാസ്യം പിടികൂടി. പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള്ള ലോഡ്ജിന്റെ പുറകിൽ മാവിൻ ചോട് സ്വദേശിയുടെ വീട് വാടകയ്ക്ക് എടുത്താണ് അനാശാസ്യം നടത്തിയിരുന്നത്. അനാശാസ്യം നടത്തിപ്പുകാരനായ പെരുമ്പാവൂർ പള്ളിക്കവല പാണ്ടിയാല പറമ്പിൽ ഷാജി (52), തമിഴ്നാട് ട്രിച്ചി സ്വദേശി സുരേഷ് (46) ആസാം മൊറി ഗാവ് സ്വദേശി മൈനുക്കൽ ഹക്ക് ( 25) എന്നിവരെ അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാനക്കാരായ നാലു യുവതികളായിരുന്നു ഇരകൾ. വീട് കുറച്ചു ദിവസങ്ങളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം.
സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം. തോമസ്, പി.എം.റാസിഖ് , എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, എം.ബി. ജയന്തി, കെ.എ. അൽഫിയ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.