
ചോറ്റാനിക്കര :71-ാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി എടക്കാട്ടുവയൽ സർവീസ് സഹകരണ ബാങ്ക് നമ്പർ 389 ന്റെ ആഭിമുഖ്യത്തിൽ ചെത്തിക്കോട്ടിൽ നടന്ന സഹകാരി സംഗമവും സെമിനാറും അഡ്വ. എം.എം. മോനായി (മുൻ എം.എൽ.എ) ഉദ്ഘാടനം ചെയ്തു. ടി.കെ. മോഹനൻ (മെമ്പർ, സർക്കിൾ സഹകരണ യൂണിയൻ), എൻ.യു.ജോൺകുട്ടി, ബെന്നി കെ. പൗലോസ്, ജെസ്സി പീറ്റർ, അനിഷ് തുടങ്ങിയവർ സംസാരിച്ചു.