rajiv

കൊച്ചി​: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ കളമശ്ശേരി ജ്ഞാന സിദ്ധി അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പ സേവാ കേന്ദ്രത്തിന്റെ 60 ദിവസ പ്രവർത്തനത്തി​ന് തുടക്കമായി. അയ്യപ്പന്മാർക്ക് അന്നദാനവും കൂടാതെ കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. മന്ത്രി പി. രാജീവ്‌ അന്നദാന കേന്ദ്രം സന്ദർശിച്ചു. ക്ഷേത്രം സെക്രട്ടറി ജി​. ഗിരീഷ് കുമാർ, പ്രസിഡന്റ്‌ കെ.കെ. ഗോപിനാഥൻ, ലോഹിതാക്ഷൻ, വിജയൻ, വിശ്വംഭരൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു.