
കൊച്ചി: കവിയും ഗാനരചയിതാവും സംവിധായകനും നിർമ്മാതാവും നടനും ആകാശവാണി പ്രൊഡ്യൂസറുമായിരുന്ന പി. ഭാസ്കരന്റെ ജന്മശതാബ്ദി പ്രമാണിച്ച് 23ന് കേരള ഫൈൻ ആർട്സ് സൊസൈറ്റി കായലരികത്ത് എന്ന ഗാനസന്ധ്യ ഒരുക്കും. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾ കോർത്തിണക്കിയാണ് വൈകിട്ട് 6.30ന് ഗാനസന്ധ്യ അവതരിപ്പിക്കുന്നത്. ഗായകരായ യഹിയ, രാകേഷ്, ബൽറാം, ശ്യാം, ആഷ, അൽക്ക, സംയുക്ത, സംഗീത എന്നിവർ ഗാനങ്ങൾ ആലപിക്കും. വൈകിട്ട് ആറിന് പി. ഭാസ്കരനെപ്പറ്റി കവിയും ഗാനരചയിതാവും നിരൂപകനും മഹാരാജാസ് കോളേജ് ഹിന്ദി വിഭാഗം മേധാവിയുമായ ഡോ. മധു വാസുദേവൻ പ്രഭാഷണം നടത്തും.