മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ് മൂവാറ്റുപുഴ എക്സൈസ് ഓഫീസർ കെ.സി. എൽദോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജോയ്സ് മുക്കുടത്ത് ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ മാജിക് ഷോ അവതരിപ്പിച്ചു. വാർഡ് മെമ്പർ ശ്രീനി വേണു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി പ്രസിഡന്റ് മിനിമോൾ രാജീവ് അദ്ധ്യക്ഷയായി. സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, ലൈബ്രറി എക്സിക്യൂട്ടിവ് സമിതി അംഗം എം.ടി. രാജീവ് എന്നിവർ സംസാരിച്ചു