mes
കുന്നുകര ടി.ഒ. അബ്ദുള്ള മെമ്മോറിയൽ എം.ഇ.എസ് കോളേജിൽ കോമേഴ്‌സ് വിഭാഗവും മാനേജ്മെന്റ് സ്റ്റഡീസും സംഘടിപ്പിച്ച ബിരുദാനന്തര ബിരുദ ദാനച്ചടങ്ങിൽ പങ്കെടുത്തവർ

നെടുമ്പാശേരി: കുന്നുകര ടി.ഒ. അബ്ദുള്ള മെമ്മോറിയൽ എം.ഇ.എസ് കോളേജിൽ കോമേഴ്‌സ് വിഭാഗവും മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച ബിരുദാനന്തര ബിരുദദാന ചടങ്ങ് കൊച്ചി എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. യാക്കൂബ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ. ബിജു അദ്ധ്യക്ഷനായി. കോളേജ് മാനേജ്മെന്റ് സെക്രട്ടറി ഷിബു അലിയാർ, ചെയർമാൻ എ. ഹൈദ്രോസ്, വൈസ് ചെയർമാൻ സി.എ. സലാം, ട്രഷറർ ബഷീർ, വൈസ് പ്രിൻസിപ്പൽ വിനയകുമാർ എന്നിവർ സംസാരിച്ചു.