ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എസ്. യൂസഫ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻ മൂഹമ്മദ് ഷെഫീക്, അംഗങ്ങളായ കെ.എ. ദിലീഷ്, രമണൻ ചേലാകുന്ന്, ലീന ജയൻ, ലൈലാ അബ്ദുൾ ഖാദർ, സബിത സുബൈർ, സെക്രട്ടറി പി.കെ. മഹേഷ് കുമാർ, ഷിജു ജോസഫ്, എം.എൽ. ഹേമലത, ജിൻഷാ വിജയൻ, പി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. മികച്ച ഹരിത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.