കൊച്ചി: കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ വാർഷികം എ.ജി.എം താജ് വിവാന്ത ഹോട്ടലിൽ കെ.എസ്.എ.എ പ്രസിഡന്റ് വർഗീസ് കെ. ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കസ്റ്റംസ് കമ്മീഷണർ ഗുർകരൻ സിംഗ് ബെയിൻസ് മുഖ്യാതിഥിയായി. കോസ്റ്റ് ഗാർഡ് കമാൻഡർ ഡി.ഐ.ജി എൻ. രവി, ജനറൽ സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി കെ.എൻ. രാഘവൻ, കെ.എസ്.എ.എ വൈസ് പ്രസിഡന്റ് സിജോ ജോർജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വർഗീസ് കെ. ജോർജ് (പ്രസിഡന്റ്), സിജോ ജോർജ് (വൈസ് പ്രസിഡന്റ്), സി.എസ്. കർത്ത, സന്തോഷ്‌കുമാർ, പ്രകാശ് അയ്യർ, എം. കൃഷ്ണകുമാർ, സജിത്കുമാർ, കെ.എസ്.ബിനു (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
കൊച്ചിൻ പോർട്ട് അതോറിറ്റി ഡെപ്യൂട്ടി കൺസർവേറ്റർ ക്യാപ്ടൻ ടി. മുത്തുകുമാർ, ഫ്രാൻസിസ് ജെ. വെളിയത്ത്, എം.എസ്. ധന്യ, സാജൻ നായർ, അലക്സ് നൈനാൻ, ആന്റണി കൊട്ടാരം, ജോസ്‌മോൻ, ഡോ. മുത്തുക്കോയ എന്നിവർ പങ്കെടുത്തു.