k
എൽ.എൽ.എം പരീക്ഷയിൽ ഡൽഹി ഗോയങ്ക കോളേജിൽനിന്ന് ഗോൾഡ് മെഡൽ നേടിയ കീർത്തന സൈഗാളിനെ ശാഖാ പ്രസിഡന്റ് എസ്. ഗോപാല കൃഷ്ണൻ മെമന്റോ നൽകി ആദരിക്കുന്നു.

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം നടന്നു. ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. കുടുംബയൂണിറ്റ് സെക്രട്ടറി ജിഷ റെജി റിപ്പോർട്ടും ട്രഷറർ രഞ്ജു പ്രവീൺ കണക്കും അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ. സത്യൻ, ശാഖാ സെക്രട്ടറി കെ.കെ. പ്രസാദ്, യൂണിറ്റ് പ്രസിഡന്റ് ധന്യ ബനേഷ്, വിബിത മനേഷ് എന്നിവർ സംസാരിച്ചു.

എൽ.എൽ.എം പരീക്ഷയിൽ ഡൽഹി ഗോയങ്ക കോളേജിൽനിന്ന് ഗോൾഡ് മെഡൽ നേടിയ കീർത്തന സൈഗാൾ, ബി.എച്ച് എം.എസ് നേടിയ നേടിയ ഡോ. എം.ആർ. അപർണ, ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.

ഭാരവാഹികളായി എം.ആർ. രഘുവരൻ (പ്രസിഡന്റ്), എൻ.പി. ബിജു (വൈസ് പ്രസിഡന്റ്), പി.എസ്. സജീവ് (സെക്രട്ടറി), ടി.കെ. സജീവ് (ജോ. സെക്രട്ടറി), സി.ജി. ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.