തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ വെളിയിട വിസർജന വിമുക്ത മേഖലയായി (ഒ.ഡി.എഫ് പ്ലസ്) പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നത് ശിക്ഷാർഹമാണെന്നും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.