kpa
കെ.പി.എ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വൈ.വിജയൻ അദ്ധ്യക്ഷനായി. പ്രിന്റേഴ്സ് വോയ്സ് സമ്മേളനപ്പതിപ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് പ്രകാശിപ്പിച്ചു. കെ.എസ്. ദീക്ഷിത് ക്ലാസ് നയിച്ചു.

ഓൾ ഇൻഡ്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്സ് മുൻ വൈസ് പ്രസിഡന്റ് (സൗത്ത്) എ. സെന്തിൽകുമാർ, കിൻഫ്ര എക്സ്പോർട്ട് പ്രൊമോഷന്‍ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, ആർ. സുരേഷ്, പി.എ. അഗസ്റ്റിന്‍, രാജീവ് ഉപ്പത്ത്, കെ. വിനയരാജ്, സിബി കൊടിയംകുന്നേൽ, മുജീബ് അഹമ്മദ്, അഡ്വ. സാനു പി. ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.