
കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പുതിയ ശാഖ പട്ടിമറ്റത്ത് തുടങ്ങി.
മുൻ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിൻ എ.ടി.എമ്മിന്റെ ഉദ്ഘാടനം നടത്തി. സോളാർ പ്ളാന്റിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ സോജൻ ആന്റണി നിർവഹിച്ചു. ബാങ്ക് ചെയർമാൻ ടി.സി. ഷിബു അദ്ധ്യഷത വഹിച്ച ചടങ്ങിൽ ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് സ്വാഗതം ആശംസിച്ചു.
എറണാകുളം ജില്ല മുഴുവൻ ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള റിസർവ് ബാങ്ക് യോഗ്യത നേടിയ ബാങ്കിന്റെ 22-ാമത് ശാഖയാണ് പട്ടിമറ്റത്ത് ആരംഭിച്ചിട്ടുള്ളത്. എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും പട്ടിമറ്റത്ത് പ്രവർത്തനമാരംഭിച്ച ബ്രാഞ്ചിലൂടെ ലഭ്യമാകും.
എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച അർബൻ ബാങ്ക്, സംസ്ഥാനത്തെ മികച്ച അർബൻ ബാങ്ക് എന്നീ പുരസ്‌കാരങ്ങൾ ബാങ്ക് നേടിയിരുന്നു.
ലഖ്നൗവിൽ നടന്ന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് കോൺക്ളേവിൽ മികച്ച മൊബൈൽ ബാങ്കിംഗ് ആപ്ളിക്കേഷൻ നടപ്പിലാക്കിയ അർബൻ ബാങ്കിനുള്ള ദേശീയ പുരസ്കാരം പീപ്പിൾസ് ബാങ്കിന് ലഭിച്ചു.
പട്ടിമറ്റം ശാഖ പ്രവർത്തിക്കുന്ന കെട്ടിട ഉടമയും പ്രമുഖ സാഹിത്യകാരിയുമായ അനുവന്ദനയുടെ 'നീലാഞ്ജനം" എന്ന ഏറ്റവും പുതിയ നോവലിന്റെ പ്രകാശന കർമ്മം ബാങ്ക് ചെയർമാൻ ടി.സി. ഷിബു ചടങ്ങിൽ നിർവഹിച്ചു.