ആലുവ: കേരള കോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂസമരത്തിൽ മുനമ്പം ജനതക്ക് പിന്തുണ അർപ്പിച്ച് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു.സംസ്ഥാന ഉന്നതാധികാര സമിതിയംഗം പ്രിൻസ് വെള്ളറയ്ക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസൺ മിറാണ്ട അദ്ധ്യക്ഷനായി. ഹാരിസ് മുഹമ്മദ്, നിഥിൻ സിബി, ജോൺസൺ ചൂരമന, സിനി സിയാ, ഡയസ് ജോർജ്, അനൂപ് വർഗീസ്, ലൈബി വർഗീസ്, പ്രിൻസ് വർഗീസ്, ഷൈജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.