babu
പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അയ്യപ്പഭക്തന്മാർക്കായി ആരംഭിച്ച താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവന കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് എൻ പി. ബാബു നിർവഹിക്കുന്നു.

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അയ്യപ്പഭക്ത‌‌ർക്കായി താലൂക്ക് ആശുപത്രിയുടെ സൗജന്യ ആരോഗ്യ സേവന കേന്ദ്രത്തിന്റെ പ്രവർത്തനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ഗോപിനാഥ്, സെക്രട്ടറി ബി. വിജയകുമാർ, ജോയിൻ സെക്രട്ടറിമാരായ അനിൽ പൊയ്യക്കാരൻ, സുരേഷ് ഭാസ്കർ എന്നിവർ സംസാരിച്ചു. ഈ ക്ഷേത്രത്തിൽ എത്തുന്ന ശബരിമല അയ്യപ്പഭക്തന്മാർക്ക് 24 മണിക്കൂറും സൗജന്യ വൈദ്യ ചികിത്സ ഇവിടെ ലഭ്യമാണ്.