അങ്കമാലി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ വിവിധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ നവീകരണത്തിനായി 22 ലക്ഷം രൂപ അനുവദിച്ചതായി അങ്കമാലി എം.എൽ.എ റോജി എം. ജോൺ അറിയിച്ചു. ഇതിന്റെ ഭാഗമായി പാലുപ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പുതുതായി 260 മീറ്റർ നീളത്തിലും ദൈവത്താൻപടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പുതുതായി 310 മീറ്റർ നീളത്തിലും പൈപ്പുകൾ സ്ഥാപിക്കും. ഇതോടൊപ്പം പൂവത്തുശേരി, എരയാംകുടി, കുറുമശേരി, പാറക്കടവ് നമ്പർ 1, പാറക്കടവ് നമ്പർ 2 എന്നീ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടേയും വാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തുന്നതാണ്. ആവശ്യമായി വന്നാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പൈപ്പുകൾ ദീർഘിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.