കൊച്ചി: തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടത്തിയ ഓൾ കേരള ജിംനാസ്റ്റിക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 162 പോയിന്റോടെ എറണാകുളം ജില്ല മൂന്നാംസ്ഥാനം നേടക. തിരുവനന്തപുരം ഒന്നാം സ്ഥാനവും കണ്ണൂർ രണ്ടാംസ്ഥാനവും സ്വന്തമാക്കി.
ജില്ലയ്ക്കുവേണ്ടി വിമൻസ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ അണ്ടർ 10 വിഭാഗത്തിൽ ആർ.എസ്.സി ജിംനാസ്റ്റിക് അക്കാഡമിയിലെ ഇ.എസ്. ശിഖ രണ്ട് വെങ്കലമെഡൽ നേടി. ബേസ്‌ലൈൻ ജിംനാസ്റ്റിക് അക്കാഡമിയിലെ റേച്ചൽ അജിത് നെല്ലാരിയും കെ.എസ്. കല്യാണിയും ഓരോ വെങ്കല മെഡൽ നേടി.
ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല റിഥമിക്ക് ജിംനാസ്റ്റിക്‌സ് സബ് ജൂനിയർ വിഭാഗത്തിൽ അഞ്ച് സ്വർണവും അഞ്ച് വെള്ളിയും അണ്ടർ 10 വിഭാഗത്തിൽ നാല് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. സബ്‌ജൂനിയർ വിഭാഗത്തിൽ വിശ്രുത വിനോദ് നാല് സ്വർണവും ഒരു വെള്ളിയും അതിത്രി അരുൺ പിള്ള ഒരു സ്വർണവും രണ്ടുവെള്ളിയും നേടി. ശ്രുതി മഹാദേവും അബിഗെയിൽ തോമസും ഓരോ വെള്ളിവീതം നേടി. അണ്ടർ 10 വിഭാഗത്തിൽ ദിയാന ഡെയിൽ 4 സ്വർണവും കൃപ സമീപൻ നാല് വെള്ളിയും അഗ്‌നിശിഖ അജു നാല് വെങ്കലവും ആദ്വിക മറിയപോൾ വെങ്കലവും നേടി.