ആലങ്ങാട്. പറവൂർ - ആലുവ റോഡിൽ വാട്ടർ അതോറിറ്റിയും ജലജീവൻ പദ്ധതി നടപ്പിലാക്കുന്ന സ്പെഷ്യൽ വാട്ടർ അതോറിറ്റിയും ചേർന്ന് ആനച്ചാൽ മുതൽ യു.സി കോളേജ് വരെ പി.ഡബ്ല്യു.ഡി റോഡ് തകർത്തിട്ടിരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വാർഡ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സൂസൻ വർഗീസ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. റിതിൻ ഗോപി അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽ സെക്രട്ടറി സി.എസ്. സുനീർ , നേതാക്കളായ ബിനു അബ്ദുൾ കരീം, യു.സി. അബ്ദുള്ള, റോഷൻ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.